തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 213.43 കോടി രൂപകൂടി അനുവദിച്ചു

ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചത്

Jun 4, 2025 - 22:12
Jun 4, 2025 - 22:12
 0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 213.43 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150.23 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.23 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപയാണ് അനുവദിച്ചത്. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും ലഭിക്കും.

ഈ സാമ്പത്തിക വര്‍ഷം രണ്ടു മാസത്തില്‍ 4265 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ മുന്നു ഗഡുക്കള്‍ എന്നിവയാണ് നല്‍കിയത്.

ഫണ്ട് അനുവദിച്ചതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്‌കൂളുകളും ആശുപത്രികളും റോഡുകളും അടക്കം ആസ്തികളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഏറ്റെടുക്കാനാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow