സംസ്ഥാനത്ത് ചൂട് കടുക്കുന്നു ;ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ സജ്ജം
സംസ്ഥാനത്ത് ഉഷ്ണതരംഗവും ഉയർന്ന ചൂടും തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് വിപുലമായ മുൻകരുതലുകൾ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും ഫലപ്രദമായി നേരിടുന്നതിനായി സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക 'ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ' പ്രവർത്തനമാരംഭിച്ചു.
ഉയർന്ന അന്തരീക്ഷ താപനില കാരണം സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമയങ്ങളിൽ അന്തരീക്ഷത്തിൽ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്കായി പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
What's Your Reaction?