ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം, എതിരെവന്ന ബൈക്കുമായി വാഹനം കൂട്ടിയിടിച്ചു; പോലീസ് സ്റ്റേഷൻ ഹോം ഗാർഡ് മരിച്ചു

Feb 15, 2025 - 10:30
Feb 15, 2025 - 10:31
 0  5
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം, എതിരെവന്ന ബൈക്കുമായി വാഹനം കൂട്ടിയിടിച്ചു; പോലീസ് സ്റ്റേഷൻ ഹോം ഗാർഡ് മരിച്ചു

തൃശൂര്‍: വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോലീസ് സ്റ്റേഷന്‍ ഹോം ഗാര്‍ഡ് മരിച്ചു. പിലാക്കോട് സ്വദേശിയായ ചേലക്കര പോലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്. ഇന്നലെ (ഫെബ്രുവരി 14) ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം ഉണ്ടായത്. എതിരെവന്ന ബൈക്കുമായി രമേശിന്‍റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow