മലപ്പുറത്ത് തെരുവുനായ ആക്രമണം പിഞ്ചുകുഞ്ഞടക്കം ഏഴുപേര്‍ക്ക് പരിക്ക്, ആശുപത്രിയില്‍

മലപ്പുറം: പിഞ്ചുകുഞ്ഞിനെയടക്കം ഏഴുപേരെ തെരുവുനായ ആക്രമിച്ചു. മലപ്പുറം പുത്തനങ്ങാടിയിലാണ് തെരുവുനായ ആക്രമണം. അമ്മയുടെ തോളില്‍ കിടന്ന ആറുമാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെയാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യം കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്ന് പലരെയും കടിക്കുകയായിരുന്നു. ഇന്നലെ (ഫെബ്രുവരി 15) വൈകുന്നേരം അഞ്ചരമണിയോടെ ആയിരുന്നു സംഭവം. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് വിവരം. നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
What's Your Reaction?






