വ്യാജ ലോട്ടറി വിറ്റ് തട്ടിപ്പില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

Feb 15, 2025 - 08:32
Feb 15, 2025 - 08:32
 0  6
വ്യാജ ലോട്ടറി വിറ്റ് തട്ടിപ്പില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

പുനലൂര്‍: വ്യാജ ലോട്ടറി തട്ടിപ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജംക്‌ഷൻ കുഴിയിൽ വീട്ടിൽ ബൈജുഖാൻ (38) ആണ് അറസ്റ്റിലായത്. ഇയാള്‍ സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്. ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റാണ് വ്യാജമായി നിര്‍മിച്ച് തന്‍റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തിയത്.

 ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറി കൂടിയാണ് ഇയാള്‍. പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. മിനി പമ്പ എന്നറിയപ്പെടുന്ന ടിബി ജങ്ഷനിൽ മണ്ഡലകാലത്ത് നൂറോളം കടകളുടെ കൂട്ടത്തിലാണ് ബൈജുഖാന്‍റെ രണ്ട് ലോട്ടറിക്കടകളും പ്രവർത്തിച്ചിരുന്നത്. യഥാർഥ ടിക്കറ്റുകൾ ഏജൻസിയിൽനിന്ന് വാങ്ങി അതേ മാതൃകയിൽ കളർ പ്രിന്‍റെടുത്ത് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ഡിസംബർ 12 മുതൽ 24 വരെ വിൽപന നടത്തിയായിരുന്നു തട്ടിപ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow