വയനാട് ഫണ്ട് വിനിയോഗം;കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

Apr 17, 2026 - 13:55
Apr 17, 2026 - 13:56
 0
വയനാട് ഫണ്ട് വിനിയോഗം;കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

വയനാട് പുനരധിവാസത്തിനായി സർക്കാർ വകയിരുത്തിയ തുകയുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഫണ്ട് വിനിയോഗത്തിൽ അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവ് രാജു പി. നായർ രംഗത്തെത്തി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), കേന്ദ്ര സഹായം എന്നിവയുൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്നുള്ള കണക്കുകളാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, പുനരധിവാസത്തിന്റെ പേരിൽ സർക്കാർ 'കൊള്ള' നടത്തുകയാണെന്ന് രാജു പി. നായർ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ ടൗൺഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ പേരിൽ അങ്കമാലിയിലെ കാനറ ബാങ്ക് അക്കൗണ്ട് വഴി നടന്ന പിരിവുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടൗൺഷിപ്പ് നിർമ്മാണത്തിനായി ഊരാളുങ്കലിന് 80 കോടി രൂപ നൽകിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. അതേസമയം, കേന്ദ്രം നൽകിയ 529.50 കോടിയും സംസ്ഥാന വിഹിതവും ചേർത്ത് പുനരധിവാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow