ടിസിഎസ് ബിപിഒ കേസ് ;നിദ ഖാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഒളിവിലാണെന്ന വാദം തള്ളി കുടുംബം
നാസിക് ടിസിഎസ് ബിപിഒ കേന്ദ്രത്തിലെ ലൈംഗികപീഡന, മതപരിവർത്തന പരാതികളിൽ 'മുഖ്യസൂത്രധാര' എന്ന് പോലീസ് വിശേഷിപ്പിച്ച എച്ച്ആർ മാനേജർ നിദ ഖാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുന്നു. താൻ ഗർഭിണിയാണെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നിദ കോടതിയെ സമീപിക്കുന്നത്. അതേസമയം, നിദ ഒളിവിലാണെന്ന പോലീസ് വാദം തെറ്റാണെന്നും അവർ വീട്ടിൽ തന്നെയുണ്ടെന്നും കുടുംബം അവകാശപ്പെട്ടു.
മതപരമായ പീഡനവുമായി ബന്ധപ്പെട്ട ഒമ്പതാമത്തെ എഫ്ഐആറിലാണ് നിദയുടെ പേരുള്ളത്. ജീവനക്കാരുടെ പരാതികൾ പൂഴ്ത്തിവെച്ചും പ്രതികളെ സഹായിച്ചും നിദ പ്രവർത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, നിദ ഒരു സാധാരണ ടെലികോളർ മാത്രമാണെന്നും എച്ച്ആർ വിഭാഗത്തിലല്ല ജോലി ചെയ്യുന്നതെന്നും കുടുംബം വ്യക്തമാക്കുന്നു. വിവാഹവാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഡാനിഷ് ഷെയ്ഖ് ഉൾപ്പെടെ എട്ടുപേർ ഇതിനോടകം അറസ്റ്റിലായത്.
What's Your Reaction?