ലോക്‌സഭാ സീറ്റ് വര്‍ധന ;കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ,കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം

Apr 17, 2026 - 14:20
Apr 17, 2026 - 14:21
 0
ലോക്‌സഭാ സീറ്റ് വര്‍ധന ;കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ,കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം

ലോക്‌സഭാ സീറ്റുകൾ 815 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി. വനിതാ സംവരണ ബില്ലിലെ ഭേദഗതികളും മണ്ഡല പുനർനിർണ്ണയ (Delimitation) ബില്ലും ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്.

ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണിതെന്ന് ഡിഎംകെ എംപി കനിമൊഴി ആരോപിച്ചു. പുതിയ നീക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ സ്വാധീനം നൽകുമെന്നും ഇത് ഫെഡറൽ സംവിധാനത്തെ തകർക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വനിതാ സംവരണം നടപ്പാക്കാൻ സീറ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ലെന്നും, നിലവിലെ 543 സീറ്റുകളിൽ തന്നെ ഇത് നടപ്പാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭയിൽ ചർച്ച നടക്കുന്നതിനിടെ വനിതാ സംവരണ നിയമം വിജ്ഞാപനം ചെയ്തത് സഭയോടുള്ള അനാദരവാണെന്നും കനിമൊഴി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow