മദ‍്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് എൻജിനിയറിങ് വിദ‍്യാർഥി കുത്തേറ്റ് മരിച്ചു
മിസോറാം സ്വദേശി വാലന്റൈൻ ആണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തിൽ സഹപാഠി പിടിയിൽ. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശി വാലന്റൈൻ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ നഗരൂർ ജംക്ഷനിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മിസോറാം സ്വദേശി ലാൽസിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ വാലന്റൈനെ ആദ്യം കല്ലമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മരണപ്പെട്ട വാലന്റൈൻ ന് നെഞ്ചിന് താഴെയായും വയറിലുമാണ് കുത്തേറ്റത്.
What's Your Reaction?






