ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

Apr 20, 2025 - 16:27
Apr 20, 2025 - 16:27
 0  12
ദിവ്യ എസ്  അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

കൊച്ചി: കലക്ടർ ദിവ്യ. എസ്. അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺ​ഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി ടി .കെ പ്രഭാകരനെയാണ് കോൺഗ്രസ്‌ ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്.

ദിവ്യ. എസ്. അയ്യർ സി.പി.എം നേതാവ് കെ. കെ. രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചോദ്യം ചെയ്തു കൊണ്ട് "ദിവ്യയ്ക്ക് ഔചിത്യബോധമില്ല" എന്ന വി.എം സുധീരന്റെ ഫേസ്ബുക്ക് കമന്റിന് താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടി.കെ പ്രഭാകരൻ അശ്ലീല പരാമർശം നടത്തിയത്.  

What's Your Reaction?

like

dislike

love

funny

angry

sad

wow