സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്. സതീഷിനെ തെരഞ്ഞെടുത്തു
ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ് എസ്. സതീഷ്

കൊച്ചി: സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷ്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സതീഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് നിയമനം.
ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ് എസ്. സതീഷ്. കോതമംഗലം അയ്യങ്കാവ് സ്വദേശിയായ സതീഷ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സംസ്ഥാന സമിതി അംഗമായത്. പന്ത്രണ്ടംഗ ജില്ലാ സെക്രട്ടേറിയറ്റിൽ രണ്ടുപേർ പുതുമുഖങ്ങളാണ്.
എസ്.സതീഷ്, എം.പി.പത്രോസ്, പി.ആർ.മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ.ഉണ്ണികൃഷ്ണൻ, സി.കെ.പരീത്, സി.ബി.ദേവദർശനൻ, ആർ.അനിൽ കുമാർ,ടി.സി.ഷിബു, പുഷ്പദാസ്, കെ.എസ്.അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. അരുൺ കുമാറും ഷാജി മുഹമ്മദുമാണ് പുതുമുഖങ്ങൾ.
What's Your Reaction?






