മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച ആരംഭിച്ചു

അണ്ടർ ഗ്രൗണ്ട് റെസ്ലിൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്

Jun 11, 2025 - 14:08
Jun 11, 2025 - 14:08
 0  12
മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച ആരംഭിച്ചു
കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ച. രണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക് ഈ ചൊല്ലുമായി ഏറെ ബന്ധമുണ്ട്. ഈ പേരിൽ ഒരു സിനിമ ഒരുങ്ങുന്നു.
 
ജൂൺ പത്ത് ചൊവ്വാഴ്ച്ച ചെല്ലാനം മാലാഖപ്പടിയിൽ വലിയൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടെയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലായിരുന്ന തുടക്കം.അസ്മിനാ ഷിഹാൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു. ലെൻസ് മാൻ ഷൗക്കത്ത് സ്വിച്ചോൺ കർമ്മവും റിതേഷ് എസ്. രാമകൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചത്ത പച്ച യുടെ ചിത്രീകരണവും തുടങ്ങി.
 
സിദ്ധിഖ്. മനോജ്.കെ. ജയൻ, വിജയ് ബാബു, (ഫ്രൈഡേ ഫിലിംസ്) സാബു ചെറിയാൻ, ഛായാഗ്രാഹകൻ ഗിരീഷ്ഗംഗാധരൻ, നിർമ്മാതാവ്ജോബി ജോർജ്ജ്, പ്രമോദ് പപ്പൻ,ഗായകൻ അഫ്സൽ, എന്നിവരും ചടങ്ങിൽ പങ്കുകൊണ്ടു.
 
WWE എന്ന പേരിൽ അമേരിക്കയിലും മറ്റും നടന്നു വരുന്ന അണ്ടർ ഗ്രൗണ്ട് റെസ്ലിൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അദ്വൈത് നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ വേൾഡ്  എൻ്റെർടൈൻമെൻ്റിൻ്റെ  ബാനറുകളിൽ രമേഷ് എസ്. രാമകൃഷ്ണൻ,  റിതേഷ്.എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
 
യൂത്തിൻ്റെ ഇടയിൽ ഏറെ സ്വാധീനം നേടിയിട്ടുള്ള അണ്ടർ ഗ്രൗണ്ട് റസ്‌ലിൻ പശ്ചാത്തലത്തിലുള്ള ഈ ചിത്രം പൂർണ്ണമായും, ആക്ഷൻ ത്രില്ലർ, ജോണറിലൂടെയാണ്അവതരിപ്പിക്കുന്നത്. ഹ്യൂമറിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.
പ്രണയവും, ഇമോഷനുമൊക്കെ അകമ്പടിയായിട്ടുണ്ട്.
 
കൊച്ചിയില ചെറുപ്പക്കാരായ മൂന്നു സഹോദരങ്ങൾ ഒരു റെസ് ലിൻ ക്ലബ്ബ് തുടങ്ങുന്നതും അതിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. .
 
വിശാഖ് നായർ, സിദ്ദിഖ്, മുത്തുമണി, പുജ മോഹൻരാജ്,തെസ്നി ഖാൻ, എന്നിവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിശാലമായ ക്യാൻവാസ്സിൽ വലിയ മുടക്കുമുതലിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ശങ്കർ, ഇഹ്സാൻ, ലോയ് ടീം ആണ്. ചങ്ക്സ്, വികൃതി എന്നീ ചിത്രങ്ങൾക്കുതിരക്കഥ ഒരുക്കുകയും സുമേഷ് രമേഷ് എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്ത സനൂപ് തൈക്കൂടമാണ്   തിരക്കഥ രചിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow