കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മിനിബസ് ഒഴുകിപ്പോയി. ദക്ഷിണാഫ്രിക്കയിലാണ് അപകടം നടന്നത്. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന്നു പോലും വ്യക്തമല്ല. മൂൺകുട്ടികളെ രക്ഷപ്പെടുത്തി.
ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരത്തിൽ തൂങ്ങിപ്പിടിച്ച് നിന്ന മൂന്നു കുട്ടികളെയാണ് രക്ഷിക്കാനായത്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.