കൊല്ലം: കൊല്ലത്ത് അപകടത്തിൽ ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു. കടവൂർ സ്വദേശി അനൂപാണ് അപകടത്തിൽ മരിച്ചത്. രാത്രി 12:30 യോടെയാണ് അപകടം നടന്നത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 26 വയസായിരുന്നു.
താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നാണ് സംശയം. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ബൈക്ക് നിയന്ത്രണം വിട്ട് വീണ് അനൂപിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.