ഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. എൻസിആർ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. 10 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു പ്രഭവകേന്ദ്രം. ഡൽഹിക്ക് പുറമെ, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ട്ഉണ്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.