സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്

Mar 9, 2025 - 11:01
Mar 9, 2025 - 11:02
 0  8
സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു. ചെന്നൈ സ്വദേശിയായ ജസ്റ്റിസ് രാമസ്വാമി 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. 96 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 

 ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. 1993ലാണ് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടത്. പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിലാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് നടപടി നേരിട്ടത്. 

മാത്രമല്ല നിരവധി വിവാദ ഉത്തരവുകളുടെ പേരിലും അറിയപ്പെട്ടിരുന്നയാളാണ് ജ. രാമസ്വാമി. ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാർ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും വി. രാമസ്വാമിയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow