നാഗർകുർണൂൽ ടണലിൽ തെരച്ചിൽ തൽക്കാലം നിർത്തി

രക്ഷാപ്രവർത്തകരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം

Feb 25, 2025 - 14:22
Feb 25, 2025 - 14:23
 0  10
നാഗർകുർണൂൽ ടണലിൽ തെരച്ചിൽ തൽക്കാലം നിർത്തി

ഹൈദരാബാദ് : തെലങ്കാനയിലെ നാഗർകുർണൂലിൽ ടണലിൽ തെരച്ചിൽ തൽക്കാലം നിർത്തി. വീണ്ടും മേൽക്കൂര ഇടിഞ്ഞ് ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് തീരുമാനം. രക്ഷാപ്രവർത്തനം തുടങ്ങിയിട്ട് നാല് ദിവസം കഴിഞ്ഞിരിക്കുകയാണ്. എട്ടു തൊഴിലാളികളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. 

ടണലിന്റെ ഉള്ളിൽ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുകയാണ്. മാത്രമല്ല പാറക്കെട്ടുകൾ ഇടിഞ്ഞ് താഴെ വീണ ഭാഗത്ത് കൂടുതൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തകരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. 

നിലവിൽ ടണലിന്റെ 11.5 കിലോമീറ്റർ ദൂരം വരെ മാത്രമേ കടക്കാൻ കഴിയുന്നുള്ളൂ. 350 ഓളം പേരടങ്ങിയ രക്ഷാദൗത്യസംഘമാണ് ടണലിനകത്ത് രാവും പകലുമായി രക്ഷാ പ്രവർത്തനം നടത്തുന്നത്. ശനിയാഴ്ചയാണ് അപകടം നടന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow