തെലങ്കാന: തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാൻ സ്ഫോടനം. സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. സംഗറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ സ്‌ഫോടനത്തിൽ പാടെ തകർന്ന കെട്ടിടത്തിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. സ്ഥലത്ത് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.