രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി

ഇതിനായി നിർദ്ദേശം സംസ്ഥാന സിഇഒമാർക്ക് നൽകി

Sep 13, 2025 - 10:56
Sep 13, 2025 - 10:56
 0
രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി
ഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള  നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു.അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും.
 
ഇതിനായി നിർദ്ദേശം സംസ്ഥാന സിഇഒമാർക്ക് നൽകി. മാത്രമല്ല സുപ്രീം കോടതിയിൽ സത്യവാങ്മൂലവും  സമർപ്പിച്ചു. 2002-ലെ പട്ടികയെ അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. 2002-ലെ പട്ടികയിലുള്ളവർക്ക് പേര് നിലനിർത്താൻ പുതിയ രേഖകൾ വേണ്ട, അതിനു ശേഷം പേരുചേർത്ത 2025 ലെ പട്ടികയിലുള്ളവർ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കണം. 
 
പട്ടിക പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കാമെങ്കിലും ബൂത്തുലെവൽ ഓഫീസർമാർ ഓരോ വീട്ടിലുമെത്തി വിവരം പരിശോധിക്കും. സംസ്ഥാനത്ത് എസ്‌ ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൂടാതെ മാധ്യമങ്ങൾക്കും പ്രക്രിയയുടെ വിശദാംശങ്ങൾ നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow