ഗവർണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭ അംഗീകാരം; പുതിയ നിയമനങ്ങളും പ്രഖ്യാപിച്ച് സർക്കാർ

May 25, 2026 - 13:51
May 25, 2026 - 13:51
 0
ഗവർണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭ അംഗീകാരം; പുതിയ നിയമനങ്ങളും പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൂടാതെ, Apu John Josephനെ സർക്കാർ ചീഫ് വിപ്പായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ലോകായുക്ത സ്പെഷ്യൽ അറ്റോർണിയായി ടി. ആസഫലിയെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസെന്റിനെയും നിയമിക്കാനും തീരുമാനമായി. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് വി . ഡി . സതീശൻ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ കേൽക്കറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയായി, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേൽക്കർ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ സർക്കാർ തന്നെ പ്രധാന ചുമതലകളിലേക്ക് നിയമിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും വിശദീകരിച്ചു.

മുനമ്പം വിഷയത്തിലും പ്രതികരിച്ച അദ്ദേഹം, മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡിന്റെ നടപടികളാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് ആരോപിച്ചു. ഭൂമി വഖഫായി രജിസ്റ്റർ ചെയ്ത നടപടിയെ വിമർശിച്ച അദ്ദേഹം, രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയത്തെ ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി.

അതേസമയം, മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow