തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ്

Feb 23, 2025 - 16:52
Feb 23, 2025 - 16:52
 0  6
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വട്ടപ്പാറ കുറ്റ്യാനിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  മരുമകൾ ഉച്ചയ്ക്ക് ഇവർക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ഭാര്യ കുറച്ചു കാലമായി അസുഖബാധിതയാണ്. കുറച്ചുനാളായി അസുഖത്തെ തുടർന്ന് ഭാര്യ കിടപ്പിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ടു മക്കളും ഇവര്‍ക്കുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow