ഡൽഹിയിൽ പ്രതിപക്ഷത്തെ അതിഷി മര്‍ലേന നയിക്കും

2024 മുതൽ 2025 വരെ അതിഷി ഡൽഹി മുഖ്യമന്ത്രിയായിരുന്നു.

Feb 23, 2025 - 16:58
Feb 23, 2025 - 16:58
 0  14
ഡൽഹിയിൽ പ്രതിപക്ഷത്തെ അതിഷി മര്‍ലേന നയിക്കും

ഡൽഹി: ഡൽഹിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ഡെൽഹി  സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തെ വനിതാ നേതാവ് എത്തുന്നത്.

ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് എംഎൽഎമാർ അതിഷിയെ ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു. 

യോഗത്തിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും 22 എംഎൽഎമാരുമാണ് പങ്കെടുത്തത്.   2024 മുതൽ 2025 വരെ അതിഷി ഡൽഹി മുഖ്യമന്ത്രിയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow