കാട്ടാന ആക്രമണം; ആറളത്ത് ആക്ഷൻ നടപ്പാക്കിയേക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കും.

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം സങ്കടകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി ടി ഡി ആര്‍ എം അധികാരികൾക്ക് നിർദേശം നൽകിയെന്നും പാതി പൂർത്തിയായ ആനമതിൽ നിർമ്മാണവും പെട്ടെന്ന് പൂർത്തിയാക്കാനും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
മാത്രമല്ല വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കും.മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഉടന്‍ നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്.
കശുവണ്ടിത്തോട്ടത്തില്‍ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13 ആം ബ്ലോക്ക്.
What's Your Reaction?






