ആയൂരിൽ വസ്ത്രവ്യാപാരശാല ഉടമയേയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി

ചടയമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Jul 18, 2025 - 22:22
Jul 18, 2025 - 22:22
 0  14
ആയൂരിൽ വസ്ത്രവ്യാപാരശാല ഉടമയേയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: വസ്ത്രവ്യാപാര ശാല ഉടമയേയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതേദഹം കണ്ടെത്തിയത്.

ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും മരണകാരണം വ്യക്തമല്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow