26 ദിവസം മുന്‍പ് കാണാതായ പതിനഞ്ചുകാരിയും അയല്‍വാസിയും കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇരുവരുടെയും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ സ്ഥലത്ത് കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15വയസുള്ള പെൺകുട്ടി, ഇവരുടെ അയൽവാസിയായ 42 കാരനായ പ്രദീപ് (42) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വീടിന് സമീപത്തെ കാട്ടിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നാൽ യാതൊന്നും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും ഇവിടെ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇരുവരേയും കാണാതായി ഇരുപത്തിയാറാം ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. അതെ സമയം മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കം ഉള്ളതായി സംശയമുണ്ട്. ഇരുവരുടെയും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ സ്ഥലത്ത് കണ്ടെത്തി.
What's Your Reaction?






