ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജഗ്ദീപ് ധൻകർ

Mar 9, 2025 - 12:35
Mar 9, 2025 - 12:35
 0  9
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

ഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ. ഇന്നു പുലർച്ചെ 2 മണിക്കാണ് ഉപരാഷ്ട്രപതിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.നെഞ്ച് വേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജഗ്ദീപ് ധൻകർ. ജഗ്ദീപ് ധൻകറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഹൃദ്രോഗ വിഭാഗത്തിൽ നിരീക്ഷണത്തിലാണന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow