തളിപ്പറമ്പില്‍ 12 വയസുകാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റില്‍
കൗൺസലിങ്ങില്‍ 12കാരി പീഡനവിവരം തുറന്നുപറയുകയായിരുന്നു.

കണ്ണൂര്‍: 12 വയസുകാരിയെ പീഡിപ്പിച്ച 23കാരിയായ യുവതി അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) തളിപ്പറമ്പ് പോലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്കൂൾ വിദ്യാർഥിനി. ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്.
സ്കൂളിൽ വച്ച് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസലിങ്ങില്‍ 12കാരി പീഡനവിവരം തുറന്നുപറയുകയായിരുന്നു.
സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ. മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.
What's Your Reaction?






