ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമം; വോട്ടിങ് മെഷീനിൽ കൃത്രിമമെന്ന് ബിജെപി
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമസംഭവങ്ങൾ. ഡയമണ്ട് ഹാർബർ, നാദിയ, ഖാനക്കുൽ തുടങ്ങിയ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പലയിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. വോട്ടിങ് മെഷീനിൽ ബിജെപിയുടെ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായും പോളിങ് ഏജന്റുമാരെ മർദ്ദിച്ചതായും ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രി മമത ബാനർജി വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും ബിജെപി സ്ഥാനാർത്ഥികളെ തടഞ്ഞതായും പരാതികൾ ഉയർന്നിട്ടുണ്ട്. ക്രമക്കേട് നടന്ന ബൂത്തുകളിൽ റീപോളിങ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാതികൾ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംഘർഷങ്ങൾക്കിടയിലും സംസ്ഥാനത്ത് മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്; രാവിലെ 11 മണി വരെ 39.79 ശതമാനം വോട്ട് രേഖപ്പെടുത്തി.
What's Your Reaction?