രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ; എം.എൽ.എയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി
വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.
ശനിയാഴ്ച അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അതീവരഹസ്യമായി കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
ബലാത്സംഗം, ശാരീരികവും മാനസികവുമായ പീഡനം, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ നിലവിലുള്ള രണ്ട് പീഡനക്കേസുകൾക്ക് സമാനമായ സ്വഭാവമാണ് ഈ പരാതിക്കുമുള്ളതെന്ന് പോലീസ് അറിയിച്ചു.
കോടതി നടപടികൾക്ക് ശേഷം രാഹുലിനെ മാവേലിക്കര പ്രത്യേക സബ് ജയിലിലേക്ക് കൊണ്ടുപോയി. ജയിലിന് മുന്നിൽ ഡിഫിക്കറ്റ് വൈ എഫ് ഐ (DYFI) പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി. യാത്രയിലുടനീളം കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റവും പ്രതിഷേധങ്ങളും അരങ്ങേറി. അതിജീവിത നാളെ നാട്ടിലെത്തുന്നതോടെ കേസിൽ കൂടുതൽ നിർണ്ണായകമായ മൊഴികളും തെളിവുകളും ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
What's Your Reaction?

