മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും

Sep 25, 2025 - 17:48
Sep 25, 2025 - 17:48
 0
മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ ഇവയാണ്:
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്. ഇവയ്ക്ക് പുറമെ, വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും. നാളെ (സെപ്തംബർ 26) തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. മറ്റന്നാൾ (സെപ്തംബർ 27) തൃശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലും മഴ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. വടക്കൻ ഒഡിഷ, വടക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗംഗാ തട പശ്ചിമ ബംഗാൾ എന്നിവിടങ്ങൾക്ക് മുകളിലായി ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും, അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ദുർബലമാകാനാണ് സാധ്യത. വ്യാപകമായ മഴയോടെ കാലവർഷക്കാലം അവസാനിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദ്ദേശങ്ങൾ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.മത്സ്യത്തൊഴിലാളികൾക്ക്: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (സെപ്തംബർ 25) മുതൽ സെപ്തംബർ 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow