'സിപിഎം ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല അധിക്ഷേപം'; ഷാഫി പറമ്പിൽ

വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാഫി

Sep 25, 2025 - 15:29
Sep 25, 2025 - 15:29
 0
'സിപിഎം ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല അധിക്ഷേപം'; ഷാഫി പറമ്പിൽ
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. ഇ എൻ സുരേഷ് ബാബുവിന്റേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 
 
രാഷ്ട്രീയം പറയാൻ ഇല്ലാത്തത് കൊണ്ടാണ് സിപിഐഎം അധിക്ഷേപിക്കുന്നതെന്ന് ഷാഫി പ്രതികരിച്ചു. പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാഫി വ്യക്തമാക്കി. 
 
ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെര‍ഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
 
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. . ഷാഫിയും രാഹുലും കൂട്ടുകച്ചവടമാണെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് ഇ എൻ സുരേഷ് ബാബു ആരോപിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow