തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം;രോഗികളെ ഒഴിപ്പിച്ചു ,അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Apr 14, 2026 - 11:59
Apr 14, 2026 - 12:01
 0
തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം;രോഗികളെ ഒഴിപ്പിച്ചു ,അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ പഴയ ബ്ലോക്കിലെ രണ്ടാം നിലയിലുള്ള മരുന്ന് സംഭരണ മുറിയിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ അരൂർ, ചേർത്തല ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. പുക ആശുപത്രിയിലാകെ പടർന്നതോടെ മുൻകരുതൽ നടപടിയായി ഐപി, ഒപി വിഭാഗങ്ങളിലെ രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികമായി കരുതുന്നത് എങ്കിലും കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂ. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാൽ രക്ഷാപ്രവർത്തനം സജീവമായി തുടരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow