കോഴിക്കോട് 16 കാരിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം
രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. സഹോദരിമാരുടെ മക്കളായ നസ്രീന (16), അദ്നാൻ (20) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാടിനെ നടുക്കിയ ഈ സംഭവം ചൊവ്വാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്.
രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് കൊലപാതകവും ആത്മഹത്യയും നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 16 വയസ്സുകാരിയായ നസ്രീനയെ കഴുത്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദ്നാൻ മറ്റൊരു മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
രാവിലെ വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?