MSC Elsa 3 കേസ്: നാവികരെ തടഞ്ഞുവെച്ചത് എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: എംഎസ്‌സി എൽസ 3 കപ്പലിലെ ഏഴ് നാവികരെ രാജ്യം വിടാൻ അനുവദിക്കാത്തതിൽ കേന്ദ്ര ഷിപ്പിങ് ഡയറക്ടർ ജനറലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നാവികർക്കെതിരായ അന്വേഷണം വ്യക്തമായ അടിസ്ഥാനമില്ലാതെയാണെന്ന് കോടതി നിരീക്ഷിച്ചു.
ഏഴ് നാവികർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അന്തിമ തീരുമാനമെടുക്കുന്നതിൽ ഉണ്ടായ കാലതാമസത്തിന് വിശദീകരണം നൽകാൻ നിർദേശിച്ചു.
തടഞ്ഞുവെച്ച നാവികരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദവും കോടതി തള്ളി.
സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തത് നാവികർക്ക് ഗുരുതരമായ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയാകുന്നതുവരെ വിദേശ രാജ്യത്ത് തുടരേണ്ടി വരുന്നത് മാനസികമായി ബാധിക്കുമെന്നും നിരീക്ഷിച്ചു.
ഹർജിയിൽ ജൂൺ 8നകം മറുപടി നൽകാൻ ഷിപ്പിങ് ഡയറക്ടർ ജനറലിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
What's Your Reaction?



