യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

. ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയിൽ കയറ്റിയത്.

Mar 10, 2025 - 14:41
Mar 10, 2025 - 14:42
 0  13
യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

കോട്ടയം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് യുവാവിനെ കിണറ്റില്‍ തള്ളിയിട്ടത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ് കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയിൽ കയറ്റിയത്. പ്രതിയ്ക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.

അതേസമയം, ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പോലീസിന്‍റെ പിടിയിലായി. ബെംഗ-ഗ്ലൂരിൽ നിന്നാണ് കേരള പോലീസ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്നതിന്‍റെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രിൻസ് സാംസൺ. കഴിഞ്ഞ 24 ന് മുത്തങ്ങയിൽ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് മൊത്ത വിതരണക്കാരൻ പിടിയിലായത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ.‌

What's Your Reaction?

like

dislike

love

funny

angry

sad

wow