പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് യുവതി ചാടിയ സംഭവം: ഹോട്ടലുടമ പിടിയിലായത് ബസ് യാത്രയ്ക്കിടെ

Feb 5, 2025 - 13:07
Feb 5, 2025 - 16:26
 0  4
പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് യുവതി ചാടിയ സംഭവം: ഹോട്ടലുടമ പിടിയിലായത് ബസ് യാത്രയ്ക്കിടെ

കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവത്തില്‍ പ്രതിയായ ഹോട്ടലുടമ പിടിയില്‍. മുക്കത്തെ ഹോട്ടലുടമ ദേവദാസാണ് പോലീസിന്‍റെ പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെ മുക്കം സ്റ്റേഷനിൽ എത്തിച്ചു. ബസ് യാത്രക്കിടെ കുന്നംകുളത്ത് നിന്നാണ് പോലീസ് ദേവദാസിനെ പിടികൂടിയത്. സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് പ്രതികളിലൊരാളെ പോലീസിന് പിടികൂടാനായത്. യുവതിയുടെ രഹസ്യമൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽനിന്ന് ചാടുന്നതിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായാണ് ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow