'നുണകളുടെയും വെറുപ്പിന്‍റെയും ഭയത്തിന്‍റെയും രാഷ്ട്രീയത്തെ തോൽപ്പിക്കാം': അരവിന്ദ് കെജ്രിവാള്‍

Feb 5, 2025 - 12:07
Feb 5, 2025 - 12:57
 0  5
'നുണകളുടെയും വെറുപ്പിന്‍റെയും ഭയത്തിന്‍റെയും രാഷ്ട്രീയത്തെ തോൽപ്പിക്കാം': അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിധിയെഴുത്ത് ആരംഭിച്ചു. 70 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാവിലെ ഒന്‍പത് മണി വരെയുള്ള കണക്കുകള്‍ പ്രകാരം, 8.1ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. ഈ തിരഞ്ഞെടുപ്പ്  ധർമയുദ്ധമാണെന്നും നല്ലതും ചീത്തയും തമ്മിലുള്ള പോരാട്ടമാണിതെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു. ‘നുണകളുടെയും വെറുപ്പിന്‍റെയും ഭയത്തിന്‍റെയും രാഷ്ട്രീയത്തെ തോൽപ്പിച്ച്, സത്യത്തിന്‍റെയും വികസനത്തിന്‍റെയും സത്യസന്ധതയുടെയും രാഷ്ട്രീയത്തെ വിജയിപ്പിക്കണമെന്ന്’’– മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. 

രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് മനീഷ് സിസോദിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.  ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണ് ഡൽഹി വേദിയാകുന്നത്. ഫെബ്രുവരി എട്ടിന് ഫലപ്രഖ്യാപനം ഉണ്ടാകും. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

‘‘ഡൽഹിയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരേ. വോട്ട് ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. കോൺഗ്രസിന് വേണ്ടി നിങ്ങൾ നൽകുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഭരണഘടനയെ ശക്തിപ്പെടുത്തുകയും ഡൽഹിയെ പുരോഗതിയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യും. മലിനമായ വായു, അഴുക്കുവെള്ളം, തകർന്ന റോഡുകൾ എന്നിവയ്ക്ക് ഉത്തരവാദികൾ ആരാണെന്ന് വോട്ടുചെയ്യുമ്പോൾ ഓർക്കുക’’– രാഹുൽ ഗാന്ധിയുടെ വാക്കുകള്‍. 

What's Your Reaction?

like

dislike

love

funny

angry

sad

wow