സ്കൂട്ടറിലും ബൈക്കിലുമായി കഞ്ചാവ്, എം.ഡി.എം.എ കടത്ത്; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ പിടിയില്‍
വെട്ടുകാട്, ചാക്ക എന്നിവിടങ്ങളില്‍ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിലാണ് പിടികൂടിയത്
തിരുവനന്തപുരം: കഞ്ചാവ്, എം.ഡി.എം.എ, സ്റ്റാമ്പ് എന്നിവ കടത്തിയതിന് തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ പിടിയില്‍. നെവിന്‍ ബാബു (18), മിതിന്‍ വില്യം (28) എന്നിവരാണ് പിടിയിലായത്. ഇരുവരെയും വെട്ടുകാട്, ചാക്ക എന്നിവിടങ്ങളില്‍ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിലാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.
വെട്ടുകാട് ഭാഗത്ത് നടത്തിയ പരിശോധനിയിൽ 0.167 ഗ്രാം LSD സ്റ്റാമ്പ്, 1.856 ഗ്രാം എം.ഡി.എം.എ, 347.98 ഗ്രാം കഞ്ചാവ് എന്നിവ നെവിന്‍ ബാബു സ്കൂട്ടറിൽ കടത്തികൊണ്ട് വന്നതായി കണ്ടെത്തി. ചാക്ക ഭാഗത്ത് നടത്തിയ പരിശോധനിയിൽ 40.476 ഗ്രാം MDMA, 1.4563 ഗ്രാം Cocaine, 25.16 ഗ്രാം കഞ്ചാവ് എന്നിവ കാറിൽ കടത്തിക്കൊണ്ട് വന്ന് കൈകാര്യം ചെയ്ത കുറ്റത്തിനാണ് വില്യം രാജിനെ പിടികൂടിയത്.
What's Your Reaction?

