കേരളത്തില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി; നിര്‍ദേശങ്ങള്‍ ഇപ്രകാരം
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര്‍ കേരളത്തിലാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതിനാല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര്‍ കേരളത്തിലാണ്. പനി ബാധിച്ചവര്‍ കൊവിഡ് ലക്ഷണം പരിശോധിക്കണമെന്ന് നിര്‍ബന്ധമാക്കി. ആന്‍റിജന്‍ ടെസ്റ്റ് , ഫലം നെഗറ്റീവെങ്കില്‍ ആര്‍ടി- പിസിആര്‍ എന്നിവ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 1,435 കൊവിഡ് രോഗികളാണ് കേരളത്തില്‍ നിലവിലുള്ളത്. എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?






