വിലക്കയറ്റം: വാണിജ്യ പാചകവാതക സിലിണ്ടറിന് 42 രൂപ കൂടി

Jun 1, 2026 - 11:41
Jun 1, 2026 - 11:42
 0
വിലക്കയറ്റം: വാണിജ്യ പാചകവാതക സിലിണ്ടറിന് 42 രൂപ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില വീണ്ടും കുതിച്ചുയരുന്നു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 42 രൂപയാണ് എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. പുതിയ വില നിലവില്‍ വന്നതോടെ രാജ്യതലസ്ഥാനത്ത് ഒരു സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയര്‍ന്നു. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്.

ചെറിയ സിലിണ്ടറുകളുടെ വിലയിലും മാറ്റം വന്നിട്ടുണ്ട്. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി (FTL) സിലിണ്ടറിന് 11 രൂപയാണ് കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ ഇതിന്റെ വില 821.50 രൂപയായി. കഴിഞ്ഞ മാസം തുടക്കത്തിലും വാണിജ്യ സിലിണ്ടറുകള്‍ക്ക് 993 രൂപയുടെ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടുമൊരു വിലക്കയറ്റം കൂടി എത്തിയിരിക്കുന്നത്. ഇത് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വലിയ പ്രതിസന്ധിക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

പശ്ചിമേഷ്യയിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ എല്‍പിജി വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഇന്ത്യയിലുള്‍പ്പെടെ വിലക്കയറ്റത്തിന് വഴിവെച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതെന്നതും ശ്രദ്ധേയമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow