പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: തലശ്ശേരി പാനൂരിനടുത്ത് പൊയിലൂരിൽ ബി.ജെ.പി. - സി.പി.ഐ.എം. സംഘർഷത്തിൽ ബി.ജെ.പി. പ്രവർത്തകന് വെട്ടേറ്റു. കൈവേലിക്കൽ ഷൈജുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ നാല് ബി.ജെ.പി. പ്രവർത്തകർക്കും മൂന്ന് സി.പി.ഐ.എം. പ്രവർത്തകർക്കും മർദനമേറ്റു.
What's Your Reaction?






