ഡല്‍ഹി: അഹമ്മദാബാദില്‍ നടന്ന വിമാനാപടകത്തിനു പിന്നാലെ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ആഭ്യന്തര ഓഡിറ്റ് നടത്തിയാവും പ്രവർത്തന ശേഷി പരിശോധിക്കുക. മാത്രമല്ല വിമാനങ്ങളുടെ മെയിന്റനന്‍സ് ഉറപ്പുവരുത്തുകയും ജീവനക്കാരുടെ പ്രവര്‍ത്തനവും വിലയിരുത്തുകയും ചെയ്യും.
എയർ ഇന്ത്യ ബോർഡ് മീറ്റിങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ കുറിച്ച് ചെയര്‍മാനും സിഇഒയും ബോര്‍ഡ് യോഗത്തില്‍ വിശദീകരിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകാനും യോഗത്തിൽ തീരുമാനമായി.
അതേസമയം അപകടം നടന്ന പശ്ചാത്തലത്തിൽ ബോയിങ് വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശിച്ചത്.