'ആ നടന്‍ ഷൈന്‍ ടോം ചാക്കോ'; നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി 

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോശം പെരുമാറ്റം.  

Apr 17, 2025 - 10:27
Apr 17, 2025 - 10:29
 0  24
'ആ നടന്‍ ഷൈന്‍ ടോം ചാക്കോ'; നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി 

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും വിന്‍സി അലോഷ്യസ് പരാതി നല്‍കി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോശം പെരുമാറ്റം.  ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി ഒരു പരിപാടിയ്ക്കിടെ പറഞ്ഞിരുന്നു. 

‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. 

തുറന്നുപറയാനുള്ള നടി വിന്‍സിയുടെ തീരുമാനം അഭിനന്ദനീയമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരക്കാരെ അഭിനയിപ്പിക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.

നടി വിന്‍സി അലോഷ്യസിന്‍റെ വെളിപ്പെടുത്തലില്‍ എക്സൈസ് വിവരങ്ങള്‍ തേടും.  പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow