വ്യാജ വാർത്ത: കർമ്മ ന്യൂസ് ഓൺലൈൻ  പോർട്ടൽ എംഡി അറസ്റ്റിൽ

അറസ്റ്റ് ഓസ്ട്രേലിയയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോള്‍

Apr 6, 2025 - 19:06
Apr 6, 2025 - 19:08
 0  15
വ്യാജ വാർത്ത: കർമ്മ ന്യൂസ് ഓൺലൈൻ  പോർട്ടൽ എംഡി അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ കർമ്മ ന്യൂസ് ഓൺലൈൻ പോർട്ടലിന്റെ എംഡി വിൻസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവച്ച ശേഷം സൈബർ പൊലീസിന് കൈമാറുകയായിരുന്നു. 

കളമശേരി സ്ഫോടനത്തെ പിന്തുണച്ച് വാര്‍ത്ത നല്‍കിയതിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നുവെന്ന് വ്യാജ വാർത്ത നല്‍കിയതിലുമുള്‍പ്പെടെയാണ് വിന്‍സ് മാത്യുവിനെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow