ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല

കൂടുതൽ സീനുകൾ വെട്ടിമാറ്റി നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം

Mar 5, 2025 - 12:50
Mar 5, 2025 - 12:50
 0  10
ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല

തിരുവനന്തപുരം:ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്ക് ടെലിവിഷൻ പ്രദർശനത്തിന് അനുമതിയില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. 

ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു.മാത്രമല്ല റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സിബിഎഫ്സി അംഗീകരിക്കുകയുമായിരുന്നു. കൂടുതൽ സീനുകൾ വെട്ടിമാറ്റി നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow