ജയ്പൂര്‍: രാജസ്ഥാനില്‍ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണു. അപകടത്തിൽ ആറു വിദ്യാർഥികൾ മരിച്ചു. ജലവാറിലെ പിപ്ലോഡി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയും ഭിത്തിയുമാണ് തകര്‍ന്നുവീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളിൽ 2 പേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ പറഞ്ഞു. പ്രദേശത്ത് നാട്ടുകാരും പോലീസും അടക്കം രക്ഷാപ്രവർത്തനം നടത്തുകയാണ്.
അധ്യാപനം നടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സ്കൂളിന്റെ ആറും ഏഴും ക്ലാസ് മുറികളുടെ ഭാഗം തകർന്നതോടെ നിരവധി വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ അധ്യാപകരുടേയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്. കെട്ടിടത്തിന് ഇരുപത് വർഷത്തെ പഴക്കമുണ്ട്.