മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അത്യവാസി വിഭാഗത്തിൽപ്പെട്ട 57 കാരനായ വിമൽ ആണ് മരിച്ചത്. 

Feb 6, 2025 - 11:34
Feb 6, 2025 - 11:35
 0  6
മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുളളിൽ വെച്ചാണ് സംഭവം നടന്നത്. അത്യവാസി വിഭാഗത്തിൽപ്പെട്ട 57 കാരനാണ് മരിച്ചത്. മറയൂർ ചമ്പക്കാട്ടിൽ വിമൽ ആണ് മരിച്ചത്. 

ഒൻപത് പേരടങ്ങുന്ന സംഘമാണ് വനത്തിനുള്ളിലേക്ക് പോയത്. ഇവരിൽ രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. ഫയർ ലൈൻ ഇടാൻ പോയതായിരുന്നു സംഘം. ഇതിനിടെയായിരുന്നു ആക്രമണം. വിമൽ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow