പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം; ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് മോദി

അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു

Sep 1, 2025 - 12:49
Sep 1, 2025 - 12:49
 0
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം; ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് മോദി
ടിയാൻജിൻ: ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിച്ചു.  പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. 
 
അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും പ്രഖ്യാപനത്തിൽ അറിയിച്ചു.
 
അതേസമയം ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി മനുഷ‍്യത്വരഹിതമായ ആക്രമണമായിരുന്നു പഹൽഗാമിൽ സംഭവിച്ചതെന്നും തീവ്രവാദത്തിനെതിരേ വീട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മോദി വ‍്യക്തമാക്കി.
 
നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം ഇപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. പഹൽഗാമിൽ ഇന്ത‍്യക്കൊപ്പം നിന്ന സൗഹൃദ രാജ‍്യങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow