ബാഗ്ദാദ്: ഇറാഖിലെ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം.
അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.