കര്‍ക്കിടക വാവുബലി: മദ്യനിരോധനം ഏര്‍പ്പെടുത്തി

ജൂലൈ 23ന് രാത്രി 12 മുതല്‍ 24ന് ഉച്ചയ്ക്ക് 2 മണിവരെയാണ് മദ്യനിരോധനം

Jul 17, 2025 - 13:03
Jul 17, 2025 - 13:04
 0
കര്‍ക്കിടക വാവുബലി: മദ്യനിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ജൂലൈ 24ലെ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ മദ്യവില്‍പ്പനശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂലൈ 23ന് രാത്രി 12 മുതല്‍ 24ന് ഉച്ചയ്ക്ക് 2 മണിവരെയാണ് മദ്യനിരോധനം.
 
തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow